കൊൽക്കത്ത; കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിലവിലുള്ള കള്ളപ്പമം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുമെന്ന് മുൻ ധനമന്ത്രി പി ചിദംബരം. പുതിയ പിഎംഎൽഎ നിയമം രൂപീകരിക്കുംമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ അധികാരത്തിൽ വന്നാൽ പിഎംഎൽഎ റദ്ദാക്കപ്പെടും. ഞങ്ങൾ പുതിയ പിഎംഎൽഎ നിയമം ഉണ്ടാക്കും എന്നാണ് മുൻധനമന്ത്രിയുടെ പരമാർശം. 2024 കൊൽക്കത്ത സാഹിത്യോത്സവത്തിൽ തൻറെ പുസ്തകമായ ‘ ദി വാട്ടർഷെഡ് ഇയർ : ഏത് വേ വിൽ ഇന്ത്യ ഗോ ഗോ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചിദംബരം.
ഞങ്ങൾ പിഎംഎൽഎ സ്വമേധയാ നടപ്പാക്കിയില്ല . 2002 ൽ അത് പാസാക്കി. ഞങ്ങൾ രണ്ട് ഭേദഗതികൾ വരുത്തി. ഞാൻ കുറ്റകൃത്യം നോൺ-കോഗ്‌നിസബിൾ ആക്കി. എന്നിട്ടും, ഈ നിയമം ആയുധമാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ നിയമങ്ങളും ആയുധമാക്കപ്പെടുന്നുവെന്ന് പി ചിദംബരം പറഞ്ഞു.
അതേസമയം ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് കുരുക്ക് മുറുകുകയാണ്.2007ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎക്‌സ് മീഡിയ കേസും വിവാദങ്ങളും ഉയരുന്നത്. അന്ന് പി ചിദബരം കേന്ദ്രധനമന്ത്രിയായിരുന്നു. ഐഎൻഎക്‌സ് മീഡിയയ്ക്ക് വിദേശത്ത് നിന്നും മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ അനുമതി ലഭിച്ചത്. അനധികൃതമായാണെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് കേസ്. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഇതിനായി പണം കൈപ്പറ്റിയെന്നും ആരോപണം ഉയർന്നു
Discussion about this post