ഡെറാഡൂൺ:അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ച് നീക്കിയതിനെ തുടർന്നുള്ള ആക്രമണത്തെ തുടർന്ന് ഹൽദ്വാനിയിൽ വൻ പോലീസ് സേനയെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ മുഴുവൻ പ്രദേശത്തെയും 5 സൂപ്പർ സോണുകളായി തിരിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റിലേക്ക് നീങ്ങുകയാണ് പോലീസ്. പുതിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. സംസ്ഥാനം കനത്ത ജാഗ്രതയിൽ തന്നെ തുടരുകയാണ്.
ഇന്നലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. കർഫ്യൂ നിലവിലുള്ള ബൻഭൂൽപുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ. സ്‌കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ഇന്റർനെറ്റ് വിലക്കും തുടരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. ഇതിൽ തിരിച്ചറിഞ്ഞ അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതൽ പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരും. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയണ്. പോലീസ് അന്വേഷണത്തിന് പുറമേ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരിച്ചറിഞ്ഞ 16 പേരെ പ്രതിചേർത്താണ് എഫ്ഐആർ.
അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയ മതതീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









Discussion about this post