തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് സുഗതകുമാരി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശപ്പിച്ചു കൂടെയെന്ന സുപ്രീംകോടതി അഭിപ്രായത്തോട് വിയോജിപ്പിപ്പ് പ്രകടിപ്പിച്ച സുഗതകുമാരി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും പറഞ്ഞു.
അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ട്.. ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റാണ് മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇതിനെ മനുഷ്യാവകാശ പ്രശ്നമായി കാണുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post