ഇംഫാൽ: താരതമ്യേന ശാന്തമായി കിടന്ന മണിപ്പൂരിനെ പൊടുന്നനെയുള്ള കലാപത്തിലേക്ക് നയിച്ച വിവാദമായ വിധിയുടെ പ്രസക്തമായ ഭാഗങ്ങൾ നീക്കം ചെയ്ത് മണിപ്പൂർ ഹൈ കോടതി.
2023 മാർച്ച് 27-ലെ ഉത്തരവിൽ നിന്ന് ഭൂരിപക്ഷം വരുന്ന മെയ്തി സമുദായത്തെ പട്ടികവർഗ്ഗ (എസ്ടി) ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്ത ഒരു ഖണ്ഡികയാണ് ഹൈ കോടതി നീക്കം ചെയ്തത്. ഈ വിധിയെ തുടർന്നാണ് കുറച്ചു കാലമായി താരതമ്യേനെ ശാന്തമായി കിടന്നിരുന്ന പ്രദേശം വീണ്ടും കലാപത്തിലേക്ക് പോയത്. ഇതിനെ തുടർന്ന് മണിപ്പൂർ ഹൈ കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
മെയ്തൈകളെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തെ ആദിവാസി ജനവിഭാഗമായ കുക്കികൾ എതിർത്തിരുന്നു, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മെയ് മാസത്തിൽ കലാപം ആരംഭിക്കുകയും ഇപ്പോഴും തുടരുന്നതുമായ വംശീയ സംഘർഷങ്ങൾക്ക് കാരണമാവുകയും നൂറുകണക്കിന് ജീവനുകൾ അപഹരിക്കുകയും ചെയ്തു.
2023 മാർച്ചിലെ ഉത്തരവ് മഹാരാഷ്ട്ര vs മിലിന്ദ് & ഓർസ് കേസിലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഗൈഫുൽഷില്ലു അഭിപ്രായപ്പെട്ടു, കോടതികൾക്ക് എസ്ടി പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി ചെയ്യാനോ മാറ്റാനോ കഴിയില്ലെന്നായിരുന്നു പ്രസ്തുത കേസിൽ സുപ്രീം കോടതി വിധിച്ചത്








