മുംബൈ : ഉറക്കത്തിനിടയിൽ ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് 45 വയസ്സുകാരി മരിച്ചു. മുംബൈ വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിൽ ആണ് സംഭവം നടന്നത്. മുംബൈ സ്വദേശിനിയായ സ്വരൂപ ഷാ ആണ് മരിച്ചത്.
ഫ്ലാറ്റിൽ തനിച്ച് താമസിച്ചു വരികയായിരുന്നു സ്വരൂപ ഷാ.
ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് അയൽവാസികൾ ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന സ്വരൂപയെ കണ്ടത്.
ഗുരുതരമായി പൊള്ളലേറ്റിരുന്ന സ്വരൂപയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോർട്ട് സർക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചത് എന്നാണ്കരുതപ്പെടുന്നത്.









Discussion about this post