ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ മുഖ്യസൂത്രധാരൻ അബ്ദുൾ മാലിക്ക് പിടിയിൽ. ഡൽഹിയിൽ നിന്നാണ് പ്രതിയെ ഉത്തരാഖണ്ഡ് പോലീസ് പിടികൂടിയത്. അക്രമത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി അബ്ദുൾ മാലിക്ക് ഹൽദ്വാനിയിലെ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ഫെബ്രുവരി 27 ന് പരിഗണിക്കാനിരിക്കവെയാണ് ഇയാൾ പോലീസ് പിടിയിലായത് . നേരത്തെ അബ്ദുൾ മാലിക്കും മകനും ഉൾപ്പെടെയുള്ള ഒമ്പത് അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാൻ സിവിൽ കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇവർക്കെതിരെ സിവിൽ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം അബ്ദുൾ മാലിക്കിന് നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള മുന്നറിയിപ്പ് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയിരുന്നു. കല്ലേറിലൂടെയും തീവെപ്പിലുടെയും നശിച്ചത് കോടികളുടെ പൊതുമുതലാണ്. നഷ്ടം നികത്താൻ 2.45 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെയ്ക്കണം എന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചിരുന്നത്.
അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിലാണ് ഹൽദ്വാനിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയ മതതീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. പോലീസുകാരും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.









Discussion about this post