കോയമ്പത്തൂർ: നമ്മൾ നമ്മെ തന്നെ വിളിക്കുന്നത് സെക്കുലർ എന്നാണെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ല എന്ന് വ്യക്തമാക്കി സദ്ഗുരു ജഗ്ഗി വാസുദേവ്. കാരണം ഭൂരിഭാഗം ഹിന്ദു ക്ഷേത്രങ്ങളും സർക്കാരിൻ്റെ കൈകളിലാണ്, അവയുടെ നടത്തിപ്പ് സർക്കാർ ഗുമസ്തന്മാരാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവയൊക്കെ വ്യവസ്ഥാപിതമായി നശിപ്പിക്കപ്പെടുകയാണ്. അപ്പോൾ പിന്നെ നമുക്ക് എങ്ങനെയാണു നമ്മളെ തന്നെ സെക്കുലർ എന്ന് വിളിക്കാൻ പറ്റുക? സദ്ഗുരു പറഞ്ഞു.
ഏതൊരു ആരാധനാലയത്തെയും സംബന്ധിച്ച് പ്രധാനപ്പെട്ടത് ഭക്തരാണ്. ഭക്തർ ഇല്ലാത്ത ക്ഷേത്രം എന്നൊന്നില്ല. ഒരു ഭക്തൻ്റെ കൈകളിൽ മാത്രമേ എന്തെങ്കിലും പവിത്രമാകൂ,” സദ്ഗുരു പറഞ്ഞു
അയൽ സംസ്ഥാനമായ കർണാടകയിൽ, ഒരു കോടിയിലധികം വരുമാനമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിൻ്റെ 10 ശതമാനവും 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി സമാഹരിക്കാൻ ശ്രമിക്കുന്ന ഒരു ബില്ല് കോൺഗ്രസ് സർക്കാർ കൊണ്ട് വരാൻ ശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സദ്ഗുരുവിന്റെ അഭിപ്രായം എന്ന് ശ്രദ്ധേയമാണ്








