കണ്ണൂർ : ടിപി വധക്കേസിലേത് അന്തിമവിധി അല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാവുന്നതാണ്. കേസിൽ കക്ഷി അല്ലാത്ത സിപിഐഎമ്മിനെ വെറുതെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സിപിഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും ചിലർക്ക് വിഷമം ഉണ്ട് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
നിരപരാധികളായ പാർട്ടി നേതാക്കളെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളാക്കിയിരിക്കുന്നത്. സഖാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ട്. മരണപ്പെട്ട ആളെ പോലും ശിക്ഷിച്ചു. കുഞ്ഞനന്തൻ ഒരാളെയും വേദനിപ്പിക്കുന്ന ആളല്ല. ആക്ഷേപിക്കുന്നവർക്ക് പോലും ഈ കേസിൽ സിപിഐഎമ്മിന് പങ്കില്ല എന്ന് അറിയാവുന്നതാണ് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
യുഡിഎഫിൽ മുസ്ലിം ലീഗ് പരിഹാസ്യ കഥാപാത്രമായി മാറുകയാണ് എന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് ദുർബലപ്പെട്ടിരിക്കുകയാണ്. ഒരു പരിഹാസ്യ കഥാപാത്രമായി യുഡിഎഫിൽ തുടരണോ എന്ന കാര്യം ലീഗ് തീരുമാനിക്കണം എന്നും ജയരാജൻ സൂചിപ്പിച്ചു.
Discussion about this post