ബാഴ്‌സയ്ക്കായി ആവേശമുയര്‍ത്താന്‍ ഫുട്‌ബോളിലെ പുതിയ തരംഗം ലെറോയ് സനെ. സനെയെ സ്പാനിഷ് വമ്പന്മാരായ ബാര്‍സിലോണെ 37 മില്യന്‍ യൂറോ നല്‍കി സ്വന്തമാക്കി. സനെയ്ക്കായി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ വലിയ വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ബാര്‍സ ജര്‍മന്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. മുന്‍ സെനഗല്‍ താരം സുലൈമാന്‍ സനെയുടെ മകനാണ് കാല്‍പന്ത് കളിയുടെ നാളെയുടെ താമമായ ഈ 20കാരന്‍.
ആഫ്രിക്കന്‍ ഫുട്‌ബോളിലെ കറുത്ത കുതിരകളായ സെനഗലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായിരുന്ന സുലൈമാന്‍ സനെ. ആദ്യം കുഞ്ഞു സനെ എന്ന് കളി ആരാധകര്‍ വിളിച്ചവ പ്രതിഭ മെസിക്കും നെയ്മര്‍ക്കും സുവാരസിനുമൊപ്പം പന്തുതട്ടാന്‍ ഒരുങ്ങുമ്പോള്‍ അത് പുതിയ ചരിത്രമാകുമെന്ന പ്രതീക്ഷയിലാണ് കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്നവര്‍. നിലവില്‍ ജര്‍മന്‍ ക്ലബ് ഷാല്‍ക്കെയുടെ മിഡ്ഫീല്‍ഡറാണ് സനെ റയല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ പ്രമുഖരും സനയെ നോട്ടമിട്ടിരുന്നു.
Discussion about this post