റായ്പൂർ: മഹാദേവ് ബൈറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ആപ്പ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്. എബിലിറ്റി ഗെയിംസ് ലിമിറ്റഡ് കമ്പനി ഡയറക്ടർ സുരാജ് ചോഖനി, ഗിരീഷ് തൽരേജ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റായ്പൂർ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ ഒരാളായ നിധീഷ് ധിവാനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിനാണ് സുരാജ് ചോഖനി, ഗിരീഷ് തൽരേജ എന്നിവരെ ചോദ്യം ചെയ്തത്. എന്നാൽ, ഇവർ നൽകിയ മൊഴികൾ പരസ്പരവിരുദ്ധമണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ഇഡി കസ്റ്റഡിയിലെടുത്തത്.
‘കേസുമായി ബന്ധപ്പെട്ട് അവസാനം അറസ്റ്റ് ചെയ്തത് മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ ഒരാളായ നിതീഷ് ധിവാനെയാണ്. ഇയാൾ നൽകിയ മൊഴികളിലെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിനായി സുരാജ് ചോഖനിയെയും ഗിരീഷ് തൽരേജയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇവർ പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയത്. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ കസ്റ്റഡി കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് അനുവദിച്ചത്’- ഇഡി അഭിഭാഷകൻ സുരഭ് പാണ്ഡേ വ്യക്തമാക്കി.
Discussion about this post