ഭുവനേശ്വർ; ഒഡീഷ മുഖ്യമമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി തിരികെ ബിജെപി നേതൃത്വം നല്ഡകുന്ന എൻഡിഎ സഖ്യത്തിലെത്തുമെന്ന് വിവരം. നവീൻ പട്നായിക് ബിജെഡി നേതാക്കളുമായും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ നേതൃത്വവുമായും സഖ്യം സംബന്ധിച്ച ചർച്ചകൾ നടത്തി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങൾ ഡൽഹിലെത്തിയാണ് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.ഒഡീഷയിലെ ജനങ്ങളുടെ താത്പര്യത്തിനായി ബിജെഡി വേണ്ടതെല്ലാം ചെയ്യുമെന്നു നേതൃയോഗത്തിന് ശേഷം ബിജെഡി പ്രസ്താവന ഇറക്കുകയും ചെയ്തു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെഡി പിന്തുണ നൽകിയത് മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ സന്ദർശനത്തോടെയാണ് ബിജെഡി- ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. നവീൻ പട്നായിക്കിനെ ജനകീയനായ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി ഒരു പരിപാടിക്കിടെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.










