ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയായ ഗ്ലോബൽ ടോപ്പ് എംപ്ലോയർ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത് ഒരു ഇന്ത്യൻ കമ്പനിയാണ്. തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ ഇന്ത്യൻ കമ്പനി ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം കരസ്ഥമാക്കുന്നത്. ഇന്ത്യയുടെ സ്വന്തം ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യ അടക്കം വിവിധ ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസ് എന്ന ടി സി എസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും വികസന പ്രവർത്തനങ്ങളും കൊണ്ടാണ് തുടർച്ചയായി ഒമ്പതാം വർഷവും ഗ്ലോബൽ എംപ്ലോയർ ലിസ്റ്റിൽ ഒന്നാമത് എത്താൻ കഴിഞ്ഞതെന്ന് ടി സി എസ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിക്കുന്നു.
55 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ടിസിഎസിന്റെ പ്രവർത്തനങ്ങൾ. 6,03,305 ജീവനക്കാരാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നത്. ആകെ ജീവനക്കാരിൽ 35.7 ശതമാനം സ്ത്രീകൾ ആണെന്നുള്ളതും ടിസിഎസിന്റെ പ്രത്യേകതയാണ്. തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നത് മികച്ച ഫലം നൽകുമെന്നതിന്റെ തെളിവാണ് തുടർച്ചയായി ഒമ്പതാം തവണയും ഗ്ലോബൽ ടോപ്പ് എംപ്ലോയർ ആയി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം എന്ന് ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് പ്ലിംഗ് അറിയിച്ചു.
Discussion about this post