ഒരു വലിയ വൃത്തിയാക്കൽ നടക്കാനുണ്ട്; ആദ്യത്തെ “നാഷണൽ ക്രിയേറ്റേഴ്സ് അവാർഡ്” ചടങ്ങിൽ കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി

Published by
Brave India Desk

ന്യൂഡൽഹി: രാജ്യത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെ ആദരിക്കുന്ന ചടങ്ങിൽ കോൺഗ്രസിനെ ട്രോളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഉടനെ തന്നെ ഒരു വലിയ വൃത്തിയാക്കൽ നടക്കാനുണ്ട് എന്ന് ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ലക്‌ഷ്യം വച്ച് കൊണ്ട് പറഞ്ഞാണ്, രസകരമായ രീതിയിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തെ ട്രോള്ളിയത്

‘സ്വച്ഛത അംബാസഡർ’ വിഭാഗത്തിലെ ആദ്യ ദേശീയ ക്രിയേറ്റേഴ്‌സ് അവാർഡ് ലഭിച്ച ശേഷം സഫായി അഭിയാനിൽ (വൃത്തിയാക്കൽ ഉദ്ധ്യമം) പ്രധാനമന്ത്രിക്കൊപ്പം പ്രവർത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മൽഹാർ കലംബെയോടാണ് രസകരമായ രീതിയിൽ പ്രധാനമന്ത്രി പ്രതികരിച്ചത്.

രാജ്യത്തെ വൃത്തിയാക്കാനുള്ള ഉദ്യമത്തിൽ താങ്കളുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്ന് കലംബെ പറഞ്ഞപ്പോൾ, എല്ലാ തരത്തിലുള്ള വൃത്തിയാക്കലിലും താങ്കൾ ഉപകാരപ്പെടുമോ എന്ന് പ്രധാനമന്ത്രി തിരിച്ച് ചോദിച്ചു. വരാൻ പോകുന്ന ലോക സഭാ തിരഞ്ഞെടുപ്പിൽ ഒരു വലിയ വൃത്തിയാക്കൽ പ്രക്രിയ നടപ്പിലാക്കാനുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ കരഘോഷത്തോട് കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ജനം സ്വീകരിച്ചത്.

20 വിഭാഗങ്ങളിലായി ആദ്യമായി സംഘടിപ്പിച്ച ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഥപറച്ചിൽ, സാമൂഹിക മാറ്റത്തെ പ്രോത്സാഹിപ്പിക്കൽ, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസം, ഗെയിമിംഗ് എന്നിവയുൾപ്പെട്ടാ മേഖലകളിലുടനീളം മികവും സ്വാധീനവും പ്രകടിപ്പിക്കുന്നവരെയാണ് അവാർഡ് ലക്‌ഷ്യം വയ്ക്കുന്നത്. പോസിറ്റീവ് മാറ്റത്തിന് സർഗ്ഗാത്മകത ഉപയോഗിക്കുന്നതിനുള്ള ഒരു സംവിധാനം എന്ന നിലയിലാണ് അവാർഡ് വിഭാവനം ചെയ്തിരിക്കുന്നത്.

1.5 ലക്ഷത്തിലധികം നാമനിർദ്ദേശങ്ങളും 10 ലക്ഷത്തോളം വോട്ടുകളും 20 വ്യത്യസ്ത വിഭാഗങ്ങളിലായി നാമനിർദ്ദേശങ്ങൾ ലഭിച്ചു.

Share
Leave a Comment

Recent News