തിരുവനന്തപുരം : തിരുവനന്തപുരത്ത് പന്ത്രണ്ടു വയസുകാരനെ കാണാതായി. കിള്ളിപ്പാലം തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു. നീല ഫുൾ കൈ ഷർട്ടും നീലയും ബ്രൗൺ നിറത്തിലുമുള്ള ട്രാക് പാന്റ്‌സുമാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയുടെ തല മൊട്ടയടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.








