ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ കാലുകളിൽ ഉണ്ടായിരുന്ന സ്റ്റിച്ചുകൾ മാറ്റിയെന്ന ആശ്വാസ വാർത്ത പങ്കുവച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ താരം ലണ്ടനിലെ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഖം പ്രാപിച്ചു വരികയാണെന്നും താരം കുറിച്ചു.
‘ഞാൻ സുഖം പ്രാപിച്ചു വരുന്നതിനെ കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് 15 ദിവസത്തോളമായി. ശസ്ത്രക്രിയക്ക് ശേഷമുള്ള തുന്നലുകൾ ഈയടുത്ത് നീക്കം ചെയ്തു. എന്റെ പുരോഗതിക്ക് ഞാൻ നിങ്ങളോടെല്ലാം കടപ്പെട്ടവനാണ്. രോഗശാന്തിയുടെ യാത്രയിലെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണ്’- ഷമി എക്സിൽ കുറിച്ചു.
അതേസമയം, വിശ്രമത്തിലുള്ള ഷമിക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ്ഷാ ആണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി വീണ്ടും ക്രിക്കറ്റിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Discussion about this post