ആലുവ: ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാനില്ല. അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൽമ.
മുട്ടം തൈക്കാവിനടുത്താണ് വിവിധ ഭാഷാ തൊഴിലാളി കുടുംബം വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












