മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ. മുംബൈ കോലില ബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.








