ന്യൂഡൽഹി : കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ കേന്ദ്രസർക്കാർ നിരോധിച്ചു. ഭീകര പ്രവർത്തനങ്ങൾ നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് വിഭാഗത്തിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് കാണിച്ചാണ് ജമ്മു കാശ്മീരിലെ ഈ രണ്ട് സംഘടനകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കശ്മീരിൽ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ഭീകര സംഘടനകൾ ആണ് പ്രധാന പങ്കുവഹിച്ചിട്ടുള്ളത് എന്നാണ് കണ്ടെത്തൽ.
ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ 4 വിഭാഗങ്ങൾക്കാണ് നിലവിൽ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. JKPL (മുക്താർ അഹമ്മദ് വാസ), JKPL (ബഷീർ അഹമ്മദ് തോട്ട), JKPL (ഗുലാം മുഹമ്മദ് ഖാൻ), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന JKPL (അസീസ് ഷെയ്ഖ്) എന്നീ വിഭാഗങ്ങളെയാണ് നിരോധിച്ചത്.
Discussion about this post