ന്യൂഡൽഹി: മസാലദോശ ഓർഡർ ചെയ്ത് വന്നപ്പോൾ അതിൽ പാറ്റകൾ. എട്ട് പാറ്റകളൊണ് യുവതിക്ക് മസാലദോശയിൽ നിന്ന് ലഭിച്ചത്. കൊണാട്ട് പ്ലേസിലെ മദ്രാസ് കോഫി ഹൗസിലാണ് സംഭവം. യുവതിയുടെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ യുവതി ഹോട്ടലിനെതിരെ പരാതി നൽക്കുകയും ചെയതു. ഹോട്ടലിനെതിരെ നടപടിയുണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും യുവതി വ്യക്തമാക്കി.
സുഹൃത്തുമായി ചായ കുടിക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു യുവതി. മസാലദോശ ഓർഡർ ചെയ്യുകയും ചെയ്തു. മസാലദോശ കഴിച്ചപ്പോൾ എന്തോ ഒന്ന് കടിക്കുകയായിരുന്നു. പിന്നീട് ദോശ പരിശോധിച്ചപ്പോഴാണ് കറുത്ത പാടുകൾ ശ്രദ്ധയിൽ പെടുന്നത്. ആദ്യം ദോശ കരിഞ്ഞതാണ് എന്നാണ് യുവതി വിചാരിച്ചത്. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് പാടുകൾ കരിഞ്ഞത് അല്ല പാറ്റകളാണന്നുള്ള കാര്യം വ്യക്തമായത്. സംഭവം അറിഞ്ഞപ്പോൾ തന്നെ യുവതി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
‘ പേരുകേട്ട ഹോട്ടലാണ് മദ്രാസ് കോഫി ഹൗസ്. ഇവിടെ ഭക്ഷണം കഴിക്കാൻ വൻ തിരക്കാണ്. അത്രയും ജനപ്രീതിയുള്ള ഹോട്ടലാണ് ഇത്. എങ്ങനെയാണ് ഇവർക്ക് ഇത്രയും വലിയ തെറ്റു സംഭവിക്കുന്നത്. ഇവരുടെ കണ്ണിൽ ഇത് ഒന്നും കാണുന്നില്ലേ? ഇത്ര വലിയ ഹോട്ടൽ ആയിട്ടും ഇവിടെ ഒരു വൃത്തിയും ഇല്ല എന്നും ‘യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്. ഹോട്ടലിനെതിരെ കർശനമായ നിയമനടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.










Discussion about this post