പ്രയാഗ്രാജ്: പ്രൊഫസർ എഹ്‌സാൻ അഹമ്മദ് ഹിന്ദുമതം സ്വീകരിച്ചു. ഘർവാപാസിയിലൂടെയാണ് അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചത്. മതപരിവർത്തനത്തിനൊപ്പം തന്നെ പേര് അനിൽ പണ്ഡിറ്റെന്ന് മാറ്റി. പ്രയാഗ്രാജിലെ സി എം പി ഡിഗ്രി കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർഎസ്എസിൽ പ്രവർത്തിച്ചുവരികയായിരുന്നു എഹ്‌സാൻ അഹമ്മദ്.തന്റെ ‘ഘർവാപസി’യുടെ ഔദ്യോഗിക രേഖകൾ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോഴെന്നാണ് വിവരം. ഇതിനോടകം തന്നെ മതം മാറിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 2020ലാണ് ആർ എസ് എസിൽ അംഗമായതെന്ന് എഹ്‌സാൻ അഹമ്മദ് തന്റെ അപേക്ഷയിൽ പറഞ്ഞു. മതത്തെക്കുറിച്ച് വിപുലമായി പഠിക്കുകയും അഗാധമായ അറിവ് നേടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പല പോസിറ്റീവ് വശങ്ങളും തന്നെ പ്രചോദിപ്പിച്ചെന്നും ഇക്കാരണത്താൽ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു വിശ്വാസത്തിലേക്ക് മാറാൻ തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബല്ലിയ ജില്ലയിലെ കോളേജിൽ ലക്ചററായ ഹിന്ദു യുവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.








