ഇടുക്കി: തന്റെ കയ്യൊപ്പ് പതിപ്പിച്ച നാട്ട് ഭാഷാ പ്രയോഗവുമായി എം എം മണി വീണ്ടും രംഗത്ത് . ഇടുക്കിയിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെയാണ് ഇത്തവണ എം എം മണി മലയാള ഭാഷയിലുള്ള തന്റെ പ്രാവീണ്യം തെളിയിച്ചിരിക്കുന്നത്. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ഒരു ഷണ്ഡനാണെന്നും ചത്തതിെനാക്കുമേ ജീവിച്ചിരിക്കുന്നുവെന്നും പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ എം എം മണി പരിഹസിച്ചു. ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടക്കുകയാണ് അദ്ദേഹമെന്നും പാർലമെന്റിൽ പോയി ഒന്നും പറയാത്ത ഒരു ഷണ്ഡൻ ആണ് അദ്ദേഹമെന്നും വീണ്ടും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുകയാണെന്നും , കെട്ടിവച്ച കാശ് പോലും ഡീൻ കുര്യാക്കോസിന് ലഭിക്കില്ലെന്നും മണി ആക്ഷേപിച്ചു.
അതെ സമയം മുൻ എം പി, പി ജെ കുര്യനെയും കടന്നാക്രമിക്കാൻ എം എം മണി മറന്നില്ല, പി ജെ കുര്യൻ ഒരു പെണ്ണ് പിടിയൻ ആണെന്നായിരുന്നു മണിയുടെ ആരോപണം. നെടുംങ്കണ്ടം തൂക്കു പാലത്ത് നടന്ന രക്ത സാക്ഷി അനീഷ് സാജൻ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post