തിരുവനന്തപുരം : കേരള നേതൃത്വത്തിൽ മുഖംമിനുക്കലുമായി ബിജെപി. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാരാകും. നാല് ജനറൽ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.
എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. 10 പേരാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉള്ളത്. ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ. പി സൂധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, അഡ്വ. കെകെ അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
നേരത്തെ ജനറല്‍ സെക്രട്ടറിമാരായിരുന്ന സി കൃഷ്ണകുമാറിനെയും എന്‍ സുധീറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റി. സംസ്ഥാന ട്രഷററായി അഡ്വക്കേറ്റ് ഇ കൃഷ്ണദാസിനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിമാരെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അശോകൻ കുളനട, കെ രഞ്ജിത്, കേരണു സുരേഷ്, വി വി രാജേഷ്, അഡ്വ: പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാംരാജ്, എംപി അഞ്ജന രഞ്ജിത്ത് എന്നിവരാണ് സംസ്ഥാന സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post