തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് പിന്നെയും ഉയരുന്നു. കേരളത്തിൽ ബുധനാഴ്ച വരെയ്ക്കുമുള്ള താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് എല്ലാ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുള്ളത് കൊല്ലം, പാലക്കാട് ജില്ലകളിലാണ്. തൃശ്ശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരം എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് തിരുവനന്തപുരം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
9 ജില്ലകളിലും നിലവിലുള്ള താപനിലയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് വർധിക്കുന്നതോടെ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post