തിരുവനന്തപുരം : തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. അമ്പൂരിയിൽ നിന്നുമുള്ള പെൺകുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായതെന്നാണ് പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിക്കുന്നത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പരിസരപ്രദേശങ്ങളിലും ബന്ധുവീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയതായും തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നതായും പോലീസ് അറിയിച്ചു.







