ലേ: സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഹോളി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർണങ്ങൾ വിതറിയും മധുരം വിതരണം ചെയ്തുമാണ് രാജ്‌നാഥ് സിംഗിനോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥർ ഹോളി ആഘോഷിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഫയർ ആൻഡ് ഫ്യൂറി കോർപ്സ് ലെഫ്റ്റനന്റ് ജനറൽ റാഷിം ബാലി കമാൻഡിംഗ് ജനറൽ ഓഫീസർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഡൽഹി നമ്മുടെ ദേശീയ തലസ്ഥാനമാണെങ്കിൽ, ലഡാക്ക് ധീരതയുടെ തലസ്ഥാനമാണ്. നിങ്ങളുടെ കൂടെ ഹോാളി ആഘോഷിക്കാൻ സാധിച്ചതിലും നിങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് വളരെ സന്തോഷമായിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷമാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ശരീരവും മനസ്സും രാജ്യത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിങ്ങൾ രാജ്യത്തിന് വേണ്ടി കഠിനമായി പ്രയ്ത്‌നിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. നമ്മുടെ സർക്കാർ സുരക്ഷാ സേനയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമായി ഇന്നും നാളെയുമാണ് ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി നാളെ സിയാച്ചിനിൽ വിന്യാസിച്ചിരിക്കുന്ന സേനാംഗങ്ങളെ സന്ദർശിക്കുമെന്ന് രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
Discussion about this post