പാലക്കാട്: പാലക്കാട്ട് സദാചാര ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ ഒരു മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. പാലക്കാട്ടെ കുലുക്കല്ലൂരിലാണ് സംഭവം. മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇയാളെ ഒരു സ്ത്രീയോടൊപ്പം കണ്ടതിനാണ് സദാചാരവാദികള്‍ ആക്രമിച്ചത്.
ഇന്നലെ രാത്രി ഏഴു മണിക്കുശേഷമാണ് ആക്രമണം നടന്നത്. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Discussion about this post