എറണാകുളം : കൊച്ചിയിൽ വീട്ടമ്മയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീടിനകത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മരുമകളാണ് വയോധികയായ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കോതമംഗലം കള്ളാടിന് സമീപമാണ് സംഭവം നടന്നത്. ചെങ്ങമനാട് ഏലിയാസിന്റെ ഭാര്യയായ സാറാമ്മ എന്ന 72 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലായാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
വയോധികയായ വീട്ടമ്മയെ മോഷണത്തിനിടയിൽ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.
Discussion about this post