കോട്ടയം : സ്‌കൂട്ടർ കണ്ടെയ്നർ ലോറിക്ക് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കോട്ടയം നാഗമ്പടത്താണ് അപകടം നടന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സ്കൂട്ടർ റോഡിലേക്ക് തെന്നി മറിയുകയായിരുന്നു.
നീറികാട് കൊല്ലംകുഴി സ്വദേശിനിയായ പ്രിയ ബിനോയ് എന്ന 42 വയസ്സുകാരിയാണ് മരിച്ചത്. ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. നാഗമ്പടം മേൽപ്പാലത്തിൽ വച്ച് ഉണ്ടായ അപകടത്തെത്തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.








