ഡല്‍ഹി: സിപിഎം, സിപിഐ കക്ഷികളുമായി ആംആദ്മി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ആം ആദ്മി ദേശീയ നിര്‍വ്വാഹക സമിതിയംഗം മായങ്ക് ഗാന്ധി
പറഞ്ഞു.
ആം ആദ്മിയ്ക്ക് കൂട്ട് കൂടാവുന്ന തരത്തില്‍ സംശുദ്ധമായ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഇല്ല. ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടത് പാര്‍ട്ടികളുടെ മൂല്യം ചോദ്യം ചെയ്യപ്പെട്ടു. സോഷ്യലിസ്റ്റ്, മതേതര ആശയങ്ങളുണ്ടെങ്കിലും, ആം ആദ്മിയ്ക്ക് ഇടത് പാര്‍ട്ടികളുമായി യോജിച്ച് പോകാനാവില്ലെന്നും മായങ്ക് ഗാന്ധി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മനേഷ് സോദോദിയയെ ഡല്‍ഹി ഉപമുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. ആം ആദ്മിയെ ശക്തിപ്പെടുത്താന്‍ അരവിന്ദ് കെജ്രിവാള് രാജ്യമെമ്പാടും സഞ്ചരിക്കുമെന്നും മായന്‍ ഗാന്ധി പറഞ്ഞു.
Discussion about this post