ക്രിസ്തുവിന്റെ ത്യാഗ സ്മരണയിൽ പീഡാനുഭവങ്ങളുടെ വാരത്തിലൂടെ കടന്ന് പോകുകയാണ് ക്രിസ്തീയ വിശ്വാസികൾ. ഈ നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പെസഹ വ്യാഴം. യേശു കുർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിനമെന്നാണ് പെസഹ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ദിവസത്തിന് പ്രാധാന്യം ഏറെയാണ്.
പെസഹ ദിനത്തിൽ ഭക്ഷിക്കുന്ന പ്രധാനപ്പെട്ട വിഭവമാണ് പെസഹ അപ്പം. എല്ലാ വിശ്വാസികളും പെസഹ ദിനത്തിൽ പുളിപ്പില്ലാത്ത ഈ അപ്പം ഉണ്ടാക്കുകയും ഭക്ഷിക്കുകയും അവ അയൽക്കാർക്ക് പങ്കുവയ്ക്കുകയും ചെയ്യുന്നു. പള്ളികളിലും അപ്പം മുറിച്ച് വിതരണം ചെയ്യാറുണ്ട്. ഈ അപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
ആവശ്യത്തിന് പച്ചയരി 10 മിനുട്ട് വെള്ളത്തിൽ ഇട്ട് കുതിർത്ത് വാരി വച്ച് പൊടിച്ച് എടുത്തത്.
-2 തേങ്ങ ചിരവിയത്
-1 സ്പൂൺ ജീരകം
-അര ഗ്ലാസ്സ് ഉഴുന്ന് പച്ചമണം മാറ്റി വറുത്ത് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുത്തത്.
-12 അല്ലി വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം
ചേരുവകൾ മുഴുവൻ അരച്ചെടുക്കലാണ് ആദ്യ പടി. തുടർന്ന് ഇതിൽ ഉപ്പ് കൂട്ടി യോജിപ്പിച്ച് എടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കുകയും വേണം. തുടർന്ന് ഈ കുറുകിയ മാവ് വേവിക്കേണ്ട പാത്രത്തിലേക്ക് മാറ്റുക. വീട്ടിലെ അംഗങ്ങളുടെ എണ്ണം നോക്കി കുരുത്തോല വച്ച് കുരിശ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഇത് വേവിച്ചെടുക്കാം. 45 മിനിറ്റ് നേരമാണ് വേവിക്കേണ്ടത്. ചൂടാറിയ ശേഷം മുറിച്ച് വിളമ്പാം.
Discussion about this post