ക്രിസ്തീയ വിശ്വാസികൾക്ക് ഏറെ പ്രാധാന്യം നിറഞ്ഞ ദിനങ്ങളിൽ ഒന്നാണ് ദു:ഖവെള്ളി. മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി യേശു കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് ദു:ഖവെള്ളി. ഈ ദിനം പ്രാർത്ഥനകളുമായി വിശ്വാസികൾ വീടുകളിലും ആരാധനാലയങ്ങളിലും കഴിഞ്ഞുകൂടുന്നു. ത്യാഗത്തിന്റെ സ്മരണ ഉണർത്തുന്ന ദു:ഖവെള്ളി ദിനത്തിൽ നാം ഓർത്തിരിക്കേണ്ട സന്ദേശങ്ങളുണ്ട്.
വൈദത്തിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയുമെല്ലാം ഓർമ്മ പുതുക്കലാണ് ദു:ഖവെള്ളി. അതിനാൽ സഹജീവികളോട് സ്നേഹം പുലർത്താനും അവർക്കായി ത്യാഗം ചെയ്യാനും അവരോട് പൊറുക്കാനും നമുക്ക് കഴിയണം. സ്നേഹം, അനുകമ്പ, ദയ, എന്നിവയെല്ലാം നമ്മുടെ ഉള്ളിൽ ഉണ്ടാകണം.
യേശുവിന്റെ സഹന ശക്തികൂടിയാണ് ദു:ഖവെള്ളി ദിനം നമ്മെ ഓർമ്മിക്കുന്നത്. അതിനാൽ ഏത് സാഹചര്യത്തിലും ശക്തിയോടെ ശുപാപ്തി വിശ്വാസത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും മറ്റുള്ളവരെ മുന്നോട്ട് നയിക്കാനും നമുക്ക് കഴിയണം.
ദു:ഖവെള്ളി ദിനം ഏരവുടെയും ഹൃദയം കൃതജ്ഞതയാൽ നിറയണം. ഈ ദിനം ഏവരുടെയും ജീവിത്തിൽ വെളിച്ചം നിറയ്ക്കും. എളിമയോടെയും ദയയോടെയും ജീവിക്കാൻ ഏവർക്കും കഴിയണം.
Discussion about this post