ശ്രീനഗർ: ജമ്മു കശ്മീരിൽ പാസഞ്ചർ ടാക്‌സി തോട്ടിലേക്ക് മറിഞ്ഞ് അപകടം. പത്ത് പേർ മരിച്ചു. ഇന്ന് പുലർച്ചേ 1.15 ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനം 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോയ ടാക്‌സിയാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
പ്രദേശത്ത് നേരിയ തോതിൽ മഴയും പെയ്യുന്നുണ്ട്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. പോലീസും പ്രദേശത്തെ ദ്രുതകർമ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.








