ലണ്ടന്‍: ബ്രിട്ടനില്‍ മുഖം മറയ്ക്കുന്ന വ ിധത്തിലുള്ള പര്‍ദ്ദ നിരോധിയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു. പര്‍ദ നിരോധിക്കുന്നതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.
സ്കൂളുകള്‍, കോടതികള്‍, അതിര്‍ത്തി ചെക് പോയിന്റുകള്‍ എന്നിവിടങ്ങളിലാണ് പര്‍ദ്ദ നിരോധിയ്ക്കുക. ഇത്തരം സ്ഥങ്ങളില്‍ മുഖം മറയ്ക്കുന്ന പര്‍ദ്ദകള്‍ക്ക് നിരോധനമേര്പ്പെടുത്തുന്നതിനോട് തനിയ്ക്ക് വ്യക്തിപരമായി യോജിപ്പാണുള്ളതെന്ന് കാമറോണ്‍ പറഞ്ഞു.
ബ്രിട്ടനില്‍ കുടിേയറുന്ന സ്ത്രീകള്‍ ഇംഗ്ലീഷ് പരീക്ഷ പാസായിരിയ്ക്കണമെന്ന സര്‍ക്കാര്‍ നിബന്ധനയ്ക്കിടെയാണ് പുതിയ ആലോചന. അതേ സമയം ഫ്രാന്‍സ് കൊണ്ടുവന്ന അത്രയയും കര്‍ശനമായ നിരോധനം പര്‍ദ്ദയുടെ കാര്യത്തില്‍ കൊണ്ടുവരാന്‍ ബ്രിട്ടന് ആലോചിയ്ക്കുന്നില്ല. ഫ്രാന്‍സ് സ്വീകരിച്ച സമീപനമായിരിയ്ക്കില്ല ബ്രിട്ടന്റേതെന്ന് ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി.
2010ലാണ് ഫ്രാന്‍സ് പര്‍ദ്ദയ്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post