ലക്നൗ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലൂടെ, സാധാരണക്കാരന്റെ ആഗ്രഹങ്ങളുമായും സ്വപ്നങ്ങളുമായും, രാജ്യ വികസനത്തിന്റെ കാഴ്ചപ്പാടുമായും തങ്ങൾക്ക് ഒരു ബന്ധവുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കോൺഗ്രസ് എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് കോൺഗ്രസിനെ കടന്നാക്രമിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.
“സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കോൺഗ്രസ് പാർട്ടി ഇന്ന് ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടിരിക്കുന്നു, കാരണം കോൺഗ്രസ് മുമ്പുണ്ടായിരുന്ന പാർട്ടിയായി ഇപ്പോൾ നിലവിലില്ലെന്ന് ആളുകൾക്ക് വ്യക്തമായിരിക്കുകയാണ് . ഇന്ന് അവർക്ക് ദേശീയ വികസനത്തിനായുള്ള കാഴ്ചപ്പാടുകളില്ല, അവരുടെ പ്രകടനപത്രിക സാധാരണക്കാരൻ്റെ അഭിലാഷങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്” മോദി പറഞ്ഞു
“ഇന്നത്തെ കോൺഗ്രസ് ചിന്തകൾ പഴയ മുസ്ലീം ലീഗിൻ്റെയും ഇടതുപക്ഷത്തിൻ്റെയും ചിന്തകളെ പ്രതിഫലിപ്പിക്കുന്നു, അത്തരമൊരു കോൺഗ്രസിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.” മോദി കൂട്ടിച്ചേർത്തു.
Discussion about this post