ആലപ്പുഴ : ഞായറാഴ്ച ആലപ്പുഴ പുറക്കാട് നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനിയായ വിനീത (36) ആണ് മരിച്ചത്. നേരത്തെ വിനീതയുടെ ഭർത്താവും മകനും അപകടത്തിൽ മരിച്ചിരുന്നു.
മാതാപിതാക്കളും മകനും കൂടി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു പുറക്കാട് എസ് എൻ എം സ്കൂളിന് മുൻപിലായി വാഹനാപകടം ഉണ്ടായത്. അപ്രതീക്ഷിതമായി കടന്നുവന്ന മത്സ്യത്തൊഴിലാളിയുടെ സൈക്കിളിൽ തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്നിരുന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്.
വിനീതയുടെ ഭർത്താവ് സുദേവ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വൈകാതെ ഇവരുടെ മകൻ ആദിദേവ് ആശുപത്രിയിൽ വച്ചും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന വിനീത ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒമ്പതോടെയാണ് മരണം സംഭവിച്ചത്.
Discussion about this post