തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്വേഷണത്തെ ധൈര്യപൂര്‍വം നേരിടും. എസ്എന്‍ഡിപി നേതൃത്വത്തിന് എതിരെ നില്‍ക്കുന്ന സമ്പന്നരുടെ പാവയായി വിഎസ് മാറി. ആരെങ്കിലും എഴുതി കൊടുക്കുന്ന പരാതി ഒപ്പിട്ട് വിജിലന്‍സിന് നല്‍കുകയാണ് വിഎസെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് വിധി.
Discussion about this post