മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ബോളിവുഡ് താരം സഞ്ജയ് ദത്ത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ്് താൻ ഒരു പാർട്ടിയിലും ചേരുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സഞ്ജയ് ദത്ത് അറിയിച്ചത്.
‘താൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന രീതിയിലുള്ള എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിടാൻ ആഗ്രഹിക്കുന്നു. ഒരു പാർട്ടിയിലും ചേരാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിക്കുന്ന പക്ഷം ഞാൻ തന്നെയായിരിക്കും ആദ്യം നിങ്ങളോട് അറിയിക്കുക’- സഞ്ജയ് ദത്ത് എക്‌സിൽ കുറിച്ചു. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ കർണാലിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി സഞ്ജയ് ദത്ത് മത്സരിക്കും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇതിന് പിന്നാശലയാണ് താരത്തിന്റെ പ്രതികരണം.
Discussion about this post