അമേഠി: ഓരോ പ്രദേശങ്ങളിലും ഏതൊക്കെ ഹിന്ദുക്കളെ കൊല്ലണമെന്ന് ലിസ്റ്റുണ്ടാക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിയും അമേഠിയിൽ നിന്നുള്ള ബി ജെ പി എം പി യുമായ സ്‌മൃതി ഇറാനി. ഇത്തരത്തിലൊരു സംഘടനയുടെ പിൻബലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി അതിന്റെ കാരണം ജനങ്ങളോട് വെളിപ്പെടുത്താൻ ബാധ്യസ്ഥൻ ആണെന്നും സ്‌മൃതി കൂട്ടിച്ചേർത്തു.
“വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ പിന്തുണ രാഹുൽഗാന്ധി സ്വീകരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്” അമേഠിയിൽ നിന്ന് എംപിയായി വീണ്ടും ജനവിധി തേടുന്ന ഇറാനി ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഓരോ ജില്ലയിലും കൊല്ലപ്പെടേണ്ട ഹിന്ദുക്കളുടെ എണ്ണം പിഎഫ്ഐ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പുറത്ത് വിട്ട കുറ്റപത്രത്തിൽ അവകാശപ്പെടുമ്പോൾ, ഇത്തരമൊരു സംഘടനയുടെ സഹായത്തോടെ വയനാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങളോട് പറയണമെന്നും ഇറാനി പറഞ്ഞു.








