ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുമ്പിൽ ഉപരോധം സംഘടിപ്പിച്ച തൃണമൂൽ കോൺഗ്രസ് എം പി മാരെ ഡൽഹി പോലീസ്, സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോപിച്ച് തൃണമൂൽ കോൺഗ്രസ് . തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും രാജ്യസഭാ എംപിയുമായ സാകേത് ഗോഖലെയാണ് അടിയന്തിര പ്രാധാന്യം എന്ന തലക്കെട്ടോടെ സമൂഹമാദ്ധ്യമത്തിൽ ഈ സംഭവത്തെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.
“ഡൽഹി പോലീസ് ഞങ്ങളെ, 5 ടിഎംസി എംപിമാരെയും 4 മുൻ എംപിമാരെയും തട്ടിക്കൊണ്ടുപോയിരിക്കുകയാണ് . ഞങ്ങൾ ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു, ഞങ്ങളെ അറസ്റ്റ് ചെയ്ത് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ പിന്നീട് , പെട്ടെന്ന്, ബസ് വഴിതിരിച്ചു വിടുകയും അജ്ഞാത സ്ഥലത്തേക്ക് കൊണ്ട് പോവുകയും ചെയ്തു,”സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഗോഖലെ പറഞ്ഞു.
ഡെറക് ഒബ്രിയാൻ, മുഹമ്മദ് നദിമുൽ ഹഖ്, ഡോല സെൻ, സാകേത് ഗോഖലെ, സാഗരിക ഘോഷ്, എംഎൽഎ വിവേക് ഗുപ്ത, മുൻ എംപിമാരായ അർപിത ഘോഷ്, സന്താനു സെൻ, അബിർ രഞ്ജൻ ബിശ്വാസ്, പാർട്ടിയുടെ വിദ്യാർഥി വിഭാഗം പശ്ചിമ ബംഗാൾ വൈസ് പ്രസിഡൻ്റ് സുദീപ് റാഹ എന്നിവരും സംഘത്തിലുണ്ട്.









Discussion about this post