തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച താമസസൗകര്യമൊരുക്കുന്ന ദേവസ്വം ‘കൗസ്തുഭം റെസ്റ്റ് ഹൗസ്’ പ്രവർത്തനം ആരംഭിച്ചു. മലപ്പുറം സ്വദേശിയായ ശിവപ്രസാദിന് ആദ്യ മുറിയുടെ താക്കോൽ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് കൈമാറിയാണ് റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് നേരിട്ടെത്തി മുറികൾ ബുക്ക് ചെയ്ത് താമസിക്കാനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്. താമസക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനുമായി വൈകാതെ തന്നെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചിട്ടുണ്ട്.
റെസ്റ്റ് ഹൗസിലെ വിവിധ മുറികളുടെ ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കുകൾ ചുവടെ നൽകുന്നു.
2 കിടക്ക (എ.സി.) – ₹1,575
2 കിടക്ക (നോൺ എ.സി.) – ₹1,050
3 കിടക്ക (നോൺ എ.സി.) – ₹1,365
4 കിടക്ക (നോൺ എ.സി.) – ₹1,575
6 കിടക്ക (നോൺ എ.സി.) – ₹2,100
മുറികളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി 0487-2556537 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.












