കൊച്ചി: സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് കരുതപ്പെടുന്ന സംഭവത്തിൽ കൊച്ചിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. കൊച്ചി ചെങ്ങാമനാട് ആണ് സംഭവം നടന്നത്. കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തെന്ന് പോലീസ് അറിയിച്ചു.
ബാറിൽ നിന്ന് വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം . നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു. 2019 അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാ പ്രതിയാണ് ഇയാൾ . അതെ സമയം വിനുവിനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരമുണ്ട്.സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ്പോലീസ് പറയുന്നത് . തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കരണമായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.








