തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളില്‍ വേനൽ മഴ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, സംസ്ഥാനത്ത് മഴയ്ക്കിടയിലും താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ മാസം 16 വരെ താപനില ഉയരും. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
ശക്തമായ ചൂടു തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.












