ബലൂചിസ്താൻ : ബലൂചിസ്താനിൽ വീണ്ടും ഭീകരാക്രമണം. ഒൻപത് പേരെ ബസിൽ നിന്ന് തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും അതിർത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറൻ പാകിസ്താനിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
അക്രമികൾ ഇറാനിലേക്കുള്ള ബസ് തടഞ്ഞ് പഞ്ചാബിന്റെ കിഴക്കൻ പ്രവിശ്യയിൽ
നിന്നുള്ളവരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് നോഷ്‌കി ജില്ലയിൽ വെച്ച് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ മെംഗൽ പറഞ്ഞു.
ഒന്നര മണിക്കൂറിന് ശേഷം പാലത്തിനടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഹബീബുള്ള മുസാഖൈൽ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.












