Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

by Brave India Desk
Jun 8, 2026, 05:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വഴിയേ പോകുന്നവരുടെയും പൊതുസ്ഥലങ്ങളിൽ ഇരിക്കുന്നവരുടെയും ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ തുറന്നുവെക്കുന്നവർ  ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ (Right to Privacy) മൗലികാവകാശമാണെന്ന കാര്യം ആരും മറക്കരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.

Stories you may like

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

സോഷ്യൽ മീഡിയയിൽ ലൈക്കുകളും വ്യൂസും കൂട്ടാൻ വേണ്ടി ബസുകളിലും ട്രെയിനുകളിലും പാർക്കുകളിലും വെച്ച് അപരിചിതരുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തി റീൽസുകളും ട്രോളുകളുമാക്കുന്നത് അടുത്തകാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ‘പബ്ലിക് റിയാക്ഷൻ’ എന്ന പേരിൽ പൊതുവഴികളിൽ ക്യാമറയുമായി ഇറങ്ങി ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയും വ്യാപകമാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ വലിയ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.

അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഐടി ആക്ടിലെയും (IT Act) കടുത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ക്യാമറ കൈയിലുണ്ടെന്ന് കരുതി ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും, ഡിജിറ്റൽ ലോകത്ത് മാന്യത പുലർത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഇരയാകുന്നവർക്ക് പോലീസിൽ പരാതി നൽകാം. ഈ പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: kerala police
Share
Tweet
Send
Share

Latest stories from this section

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

Latest News

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies