ലോകത്ത് സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. യുഎസിലെ വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളും യുഎസ് ന്യൂസും സംയുക്തമായി നടത്തിയ സര്‍വെയിലാണ് ഇന്ത്യ ഒന്നാമത്തെത്തിയത്.
സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സിങ്കപ്പൂരിനാണ് ലഭിച്ചത്. ചൈന മൂന്നാം സ്ഥാനത്തും തായ്‌ലാന്‍ഡ്, ജപ്പാന്‍ , ബ്രസില്‍, സൗദി അറേബ്യ, ഈജിപ്ത്, സൗത്ത് ആഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം നാല് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലും ഇടം നേടി.
വിവിധ രാജ്യങ്ങളില്‍ നിന്നായി 16000 പേരാണ് സര്‍വ്വേയുടെ ഭാഗമായത്. സാംസ്‌കാരിക, സാമ്പത്തിക, നിയമവ്യവസ്ഥകളിലൂന്നിയ ചോദ്യങ്ങള്‍ ക്രോഡീകരിച്ചാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതില്‍ തന്നെ വിവിധ വിഷയങ്ങളിലായി ഉപോചോദ്യങ്ങളും സര്‍വ്വേയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 22ാം സ്ഥാനമാണ് ലഭിച്ചത്്. ജര്‍മ്മനിയാണ് മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കാനഡ, യുകെ, യുഎസ്, സ്വീഡന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവയാണ് യഥാക്രമം ആദ്യ പത്തുപട്ടികയിലെ മറ്റു രാജ്യങ്ങള്‍.
ജീവിതനിലാവരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 26ാം സ്ഥാനമാണുള്ളത്. രാഷ്ട്രീയസ്ഥിരത, കുടുംബം, ജോലി, വിദ്യാഭ്യാസം, വരുമാനം , ആരോഗ്യം തുടങ്ങിയവയില്‍ ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്.
Discussion about this post