Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ട്രാൻസ്ജെൻഡർ സമൂഹത്തെയും 75 വയസ്സിന് മുകളിലുള്ള പൗരന്മാരെയും ആയുഷ്മാൻ ഭാരത് പരിധിയിൽ കൊണ്ടുവരും ; ബിജെപി പ്രകടനപത്രികയിൽ ശ്രദ്ധേയമായി ആയുഷ്മാൻ ഭാരത്

by Brave India Desk
Apr 14, 2024, 01:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന താരമാണ് ആയുഷ്മാൻ ഭാരത് പദ്ധതി. ട്രാൻസ്ജെൻഡർ സമൂഹത്തെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുമെന്നാണ് ബിജെപി നൽകുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. കൂടാതെ 75 വയസ്സ് കഴിഞ്ഞ പൗരന്മാരെയും ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങൾക്ക് ദ്വിതീയ, തൃതീയ ആരോഗ്യ പരിരക്ഷകൾ വാഗ്ദാനം ചെയ്യുന്ന എൻഡിഎ സർക്കാരിന്റെ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരം ആരംഭിച്ച ജനകീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആയുഷ്മാൻ ഭാരത് പദ്ധതി വികസിപ്പിച്ചിട്ടുള്ളത്. ഈ പദ്ധതി വഴി 50 കോടി ഇന്ത്യക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതാണ്. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ ആണ് ആരോഗ്യ ഇൻഷുറൻസ് ആയി നൽകുന്നത്.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

‘മോദി കി ഗ്യാരന്റി’ എന്ന തലക്കെട്ടോടെ ആണ് ബിജെപി ഇന്ന് പ്രകടനപത്രികയായ സങ്കല്പ് പത്ര പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്ന സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 80 കോടിയിലധികം ജനങ്ങൾക്ക് ഈ സൗജന്യ റേഷൻ പദ്ധതിയായ പി എം ഗരീബ് കല്യാൺ അന്ന യോജന പ്രയോജനപ്പെടുന്നതാണ്. രാജ്യത്തെ പാവപ്പെട്ടവർക്കുള്ള പി എം ആവാസ് യോജന, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ഹർ ഘർ നൽ സേ ജല്‍ പദ്ധതി, രാജ്യത്തെ ചേരികളുടെ വികസനം, പി എം ഉജ്ജ്വല യോജന വഴിയുള്ള എൽപിജി കണക്ഷനുകൾ, കേന്ദ്രസർക്കാരിന്റെ സൗരോർജ്ജ പദ്ധതിയായ പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജന, വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള വികസന പദ്ധതികൾ എന്നിവ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നതാണ് ബിജെപി പ്രകടനപത്രിക നൽകുന്ന മറ്റ് വാഗ്ദാനങ്ങൾ.

Tags: PM JAYAyushman bharat yojana2024 Lok Sabha ElectionBJP manifesto 2024
Share38TweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

Discussion about this post

Latest News

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies