കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിച്ചേര്‍ത്തു. കേസിലെ 25 ാം പ്രതിയായാണ് ജയരാജനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപ്പട്ടികയടങ്ങിയ റിപ്പോര്‍ട്ട് സിബിഐ ഇന്ന് വിചാരണകോടതിയായ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മനോജ് വധത്തിന്റെ ഗുഢാലോചനയില്‍ ജയരാജന് പങ്കുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് മറ്റുള്ള 24 പേരെയും പ്രതിച്ചേര്‍ത്തിരിക്കുന്നത്.
ഗുഢാലോചക്കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തുകയാണെങ്കില്‍ ജയരാജന് ജാമ്യം കിട്ടാത്ത അവസ്ഥയുണ്ടാകും. നേരത്തെ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ജയരാജനെ എതിരായുള്ള തെളിവുകള്‍ ഇപ്പോള്‍ ഹാജരാക്കാനാവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ചോദ്യം ചെയ്യലിന് മൂന്നാം തവണ ജയരാജന്‍ നോട്ടിസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍ ഇപ്പോഴുള്ളത്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. തുടര്‍ന്നുള്ള നടപടി യോഗം തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് കോടിയേരി ഇന്ന് പറഞ്ഞു. നിയമപരമായി നേരിടുന്നതിനൊപ്പം സിബിഐയെ ഉപയോഗിച്ച് സിപിഎം നേതാക്കളെ വേട്ടയാടുകയാണെന്ന രാഷ്ട്രീയ ആരോപണവും സിപിഎം ഉയര്‍ത്തും.
ജയരാജനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു കതിരൂര്‍ മനോജ്. ഇതേ തുടര്‍ന്നുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് സിബിഐയുടെ നിഗമനം.
Discussion about this post