കോഴിക്കോട്; പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ കേരളപോലീസ് ലോകം മുഴുവൻ തിരഞ്ഞ് നടക്കുമ്പോഴും തിരഞ്ഞെടുപ്പ് വേദികളിൽ സജീവമാവുകയാണ് നേതാക്കൾ. പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഫറോക്ക് പൊറ്റക്കാട് മുതൽവീട്ടിൽ ഗിരീഷ്, ഡി.വൈ.എഫ്.ഐ. മുൻ ജില്ലാഭാരവാഹി ഫറോക്ക് കുരവൻതിരുത്തി കോമളം ഹൗസിൽ നിഖിൽ എന്നിവരാണ് പോലീസ് രേഖകളിൽ പിടികിട്ടാപ്പുള്ളികൾ.
പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇരുവരെയും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് മെഡിക്കൽ കോളേജ് പോലീസ് അധികൃതരുടെ രേഖകളിലുള്ളത്.അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല, ആളെ കണ്ടുകിട്ടിയില്ല എന്നൊക്കെ ഫയലിൽ കുറിപ്പുകളെഴുതി ‘രേഖയുണ്ടാക്കി സൂക്ഷിക്കൽ’ തുടരുകയാണ്. അതിനിടെയിലാണ് രണ്ടുനേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരിക്കുന്നത്.
ദീർഘനാളായി പോലീസിന് പിടികൊടുക്കാതെയും വിവിധ കേസുകളിൽ ഒളിവിൽ പോയവരെയും ജാമ്യമെടുത്ത് മുങ്ങിയവരെയും (ലോങ് പെൻഡിങ് വാറന്റ്) തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തുവരുകയാണ്. ഇത്തരത്തിൽ എൽ.പി. വാന്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പോലീസിന് നൽകിയ നിർദേശം
Discussion about this post