തിരുവനന്തപുരം: കേരളം അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതി ചേര്‍ത്തത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ സി.ബി.ഐ പ്രതി ചേര്‍ത്തിരുന്നു. ഈയവസരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Discussion about this post