ആലപ്പുഴ : ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. അവധിക്കാല വിനോദയാത്രയ്ക്കായി എത്തിയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ അപകടം കണ്ടത് മൂലം ഉടൻ തന്നെ മുങ്ങിയ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
വിനോദയാത്രയ്ക്ക് എത്തിയ കുടുംബവും ഹൗസ് ബോട്ടിലെ ജീവനക്കാരും ആണ് ബോട്ട് മുങ്ങി അപകടത്തിൽ പെട്ടത്. ബോട്ട് പകുതിയോളം വെള്ളത്തിലേക്ക് മുങ്ങിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ പെട്ടെന്ന് തന്നെ ഇവർക്ക് അരികിലേക്ക് എത്തിയതിനാൽ തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
Leave a Comment